Welcome to mlvivek.in ! Keep scrolling ! Have a great day 🤝😍🤝 !

20 May, 2026

Farewell INSPIRE 2026


         


"ഇൻസ്പയർ ക്യാമ്പ് ഏപ്രിൽ 6-ാം തീയതി ആരംഭിച്ച് മെയ് 20-ന് സമാപിക്കുമ്പോൾ, അത് ഒരു സാധാരണ ക്യാമ്പിന്റെ അവസാനമല്ലായിരുന്നു; മറിച്ച് അനവധി കുഞ്ഞുമനസ്സുകളിൽ അറിവിന്റെയും സ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും വിത്തുകൾ പാകിയ ഒരവിസ്മരണീയ യാത്രയുടെ സമാപനമായിരുന്നു. കേരള സർവകലാശാല ക്യാമ്പസിൽ നടന്ന ഈ ക്യാമ്പ്, 2026 ഏപ്രിൽ 6-ന് രജിസ്ട്രാർ രശ്മി മാഡം ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് അസ്‌മിനിസ്ടേഷൻ JR ശ്രീകല മാഡം ആശംസയർപ്പിച്ചു48 കുട്ടികളുടെ രജിസ്ട്രേഷനോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഫിസിക്സ് ഡിപ്പാർട്മെന്റ് HOD ഡോക്ടർ ജയകൃഷ്ണൻഷൻ സാർ അവതരിപ്പിച്ച “ഗോളങ്ങൾക്കരികെ” എന്ന വിജ്ഞാനപൂർണ്ണമായ സെഷനിലൂടെ ക്യാമ്പിന്റെ ആദ്യപടി തുറന്നു.
അഞ്ചു വയസ്സു മുതൽ പതിനാലു വയസ്സു വരെ പ്രായമുള്ള കുട്ടികൾ ഒരേ കുടക്കീഴിൽ, സ്നേഹത്തോടെയും സൗഹൃദത്തോടെയും ഒരുമിച്ച് ജീവിച്ച ഒന്നര മാസം ശരിക്കും ജീവിതപാഠങ്ങൾ നിറഞ്ഞ ദിവസങ്ങളായിരുന്നു. ഓരോ ദിവസവും കുട്ടികൾക്ക് പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും ലോകം തുറന്നു കൊടുത്തു. ആകാശഗോളങ്ങളും പ്രകൃതിനിരീക്ഷണവും മുതൽ സയൻസ് മാജിക്കും ഹ്യൂമനോയ്ഡ് റോബോട്ടുകളും വരെ ശാസ്ത്രത്തിന്റെ വിസ്മയലോകം അവർ അറിഞ്ഞു. ചെസ്, കരാട്ടെ, യോഗ, എറോബിക്സ്, സൂമ്പ ഡാൻസ്, കളരി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി.
കവിത, പ്രസംഗം, നാടൻപാട്ട്, അഭിനയക്കളരി, നാടകകളരി, മലയാളച്ചൊല്ലുകൾ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,  എന്നിവയിലൂടെ ഭാഷയും കലയും കുട്ടികളുടെ ഉള്ളിലേക്ക് ഒഴുകിയെത്തി. മൺപാത്ര നിർമാണം, ക്രാഫ്റ്റ്, ലഞ്ച് ബോക്സ് പൗച്ച് നിർമ്മാണം, ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഉപകാരപ്രദമായ വസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ ഉണർത്തി. കുട്ടി ഗണിതം, സൈൻ ലാംഗ്വേജ്, എനർജി മാനേജ്മെന്റ്, വികാരനിയന്ത്രണം, ആത്മവിശ്വാസ വർധന എന്നീ വിഷയങ്ങൾ ജീവിതബോധത്തിന്റെ പുതിയ വാതിലുകൾ തുറന്നു.
ആർക്കിയോളജി ഡിപ്പാർട്മെന്റ്, ജിയോളജി ഡിപ്പാർട്മെന്റ് മ്യൂസിയം, വാന നിരീക്ഷണ കേന്ദ്രം, നിയമസഭ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കുട്ടികളുടെ കാഴ്ചപ്പാടുകൾ വികസിപ്പിച്ചു. പുസ്തകവായനയിലേക്കും മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്നും അകലെയുള്ള ഒരു സൃഷ്ടിപരമായ ലോകത്തിലേക്കും കുഞ്ഞുങ്ങളെ നയിക്കാൻ ഈ ക്യാമ്പിന് സാധിച്ചു. പുസ്തക വായന അഷ്ക്കർ അട്ടകുള ത്തര ഓരോ കുട്ടികൾക്കും കൊടുത്തു കൊണ്ടും വായിപ്പിച്ചും വായനയിലൂടെ യാത്ര ചെയിപ്പിച്ചും വായനയോടും എഴുത്തിനോടും കൂടുതൽ അടുപ്പമുണ്ടാക്കി.
ഗിരീഷ് പുലിയൂർ നർമ്മം കലർത്തിയ കഥകളിലൂടെ ബുദ്ധൺ സോക്രട്ടീസ നബി യേശു ഗുരുനാനാക്ക് APJ അബ്ദുൾ കലാം പോലുള്ള മഹത്തായ മനുഷ്യരുടെ ജീവിതമൂല്യങ്ങളെയും അവർ ലോകത്തിനു നല്കിയ നൻമകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ പാഠങ്ങൾ നൽകി. “കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങൾ” എന്ന തിരിച്ചറിവ് നൽകിക്കൊണ്ട് ഓരോ കുട്ടിയുടെയും കഴിവുകളെ കണ്ടെത്താനും വളർത്താനും ക്യാമ്പ് സഹായിച്ചു. സിവിൽ സർവ്വീസ് 109-ാം റാങ്ക് കിട്ടിയ അജയ് യെ വിളിച്ച് സിവിൽ സർവീസ് ഒറിയൻ്റേഷൻ ക്ലാസ്സ് നടത്തി. ASAP കേരള കളികളിലുടെ തൊഴിൽ നൈപുണ്യം എന്ന സെഷനിലൂടെ അവരിലേക്ക് അവരുടെ സ്കിൽസ് അറിയാൻ അവസരം കൊടുത്തു
ഈ ഒന്നര മാസം ഒരു ക്യാമ്പ് മാത്രമായിരുന്നില്ല; അത് കുട്ടികളുടെ ചിരികളും പാട്ടുകളും സ്വപ്നങ്ങളും ചേർന്ന ഒരു വലിയ കുടുംബമായിരുന്നു. പഠനവും കളിയും കലയും സ്നേഹവും ചേർന്ന ഈ അനുഭവം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മയായി നിലനിൽക്കും. സമാപന നിമിഷത്തിൽ സന്തോഷത്തിനൊപ്പം ഒരു ചെറിയ വിഷമവും ഉണ്ടാകും — കാരണം ഈ മനോഹരമായ ദിവസങ്ങൾ അവസാനിക്കുകയാണ് എന്നാൽ, അവയുടെ ഓർമ്മകൾ എന്നും മനസ്സിൽ ജീവനോടെ തുടരും."
     ക്യാമ്പ് റിവ്യു
                                                                         ----- Mrs. Bindu O (Camp Joint Director)

"A good summer camp.
Congratulations to all the organisers and participants." 
                                                                         ----- Siddik Rabiyath

"My daughter attended the summer camp and she enjoyed the camp. We could see an improvement in her social skills as well. It is not easy to organise such a wonderful program. 
Thanks to the team🙏"    
                                                                         ----- Dr. Sujith Babu

"It was such a good summer camp,very usefull, knowledgeable and entertaining.. My son Virat Chandra enjoyed the camp.Thanku all the coordinators, organisers and the entire team.🙏🙏"
                                                                         ----- Anjali Deepu

No comments:

Post a Comment